യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയം കേരളം മദ്യ നിരോധന മേഖലയാണെന്ന തെറ്റായ സന്ദേശം പരത്തുന്നതായി ടൂറിസം മന്ത്രി എ സി മൊയ്തീന്‍. വിനോദ സഞ്ചാരത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ നയത്തില്‍ മാറ്റം വരുത്തണം. കുറഞ്ഞ പക്ഷം വിനോദ സഞ്ചാര മേഖലകളിലെങ്കിലും ഇളവ് നൽകാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എ സി മൊയ്തീന്‍ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിലെ പുതിയ മന്ത്രി എന്തു പറയുന്നു എന്ന പരിപാടിയിൽ എഡിറ്റര്‍ എംജി രാധാകൃഷ്ണനോടാണ് മന്ത്രി സ്വന്തം നിലപാട് വ്യക്തമാക്കിയത്.