ഭക്ഷ്യസുരക്ഷാ വകുപ്പ് നിരേ‍ാധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ പേരുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ മലയാളത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

198

പാലക്കാട് • ഭക്ഷ്യസുരക്ഷാ വകുപ്പ് നിരേ‍ാധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ പേരുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ മലയാളത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. നഗരങ്ങളില്‍പേ‍ാലും നിരേ‍ാധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകള്‍ ഏതെ‍ാക്കെയാണെന്ന് വ്യക്തമല്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. നിരേ‍ാധനം പാലിക്കുന്നുവന്ന് ഉറപ്പാക്കാന്‍ സമയബന്ധിത പരിശേ‍ാധന നടത്തണം. കുറ്റവാളികള്‍ക്ക് വ്യാപാരം നടത്താന്‍ അനുമതി നല്‍കരുത്. നിയമലംഘകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും കമ്മിഷന്‍ അംഗം കെ.മേ‍ാഹന്‍കുമാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.വെളിച്ചണ്ണയില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരിയില്‍ സ്വീകരിച്ച നടപടികള്‍ വ്യാഴാഴ്ച പാലക്കാട്ട് നടക്കുന്ന തെളിവെടുപ്പില്‍ ഹാജരാക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.മായം ചേര്‍ക്കലിന്റെ പേരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും പെ‍ാലീസും ജില്ലയില്‍ സ്വീകരിച്ച നടപടികളും അറിയിക്കണം.നിരേ‍ാധിത ബ്രാന്‍ഡ് വെളിച്ചണ്ണ വിലക്കുറവായതിനാല്‍ വിപണിയില്‍ സുലഭമാണ്. ഹേ‍ാട്ടലുകളില്‍ ഉപയേ‍ാഗിക്കുന്നത് മായം കലര്‍ന്ന വെളിച്ചെണ്ണയാണ്. 28 ബ്രാന്‍ഡ് വെളിച്ചണ്ണകള്‍ നിരേ‍ാധിച്ചതായി സുരക്ഷാ കമ്മിഷണര്‍ അറിയിച്ചു. കേരള-തമിഴ്നാട് കര്‍ഷക കൂട്ടായ്മയ്ക്കായി ജനറല്‍ സെക്രട്ടറി വി.പി.നിജാമുദ്ദീന്‍ നല്‍കിയ കേസിലാണ് നടപടി. കമ്മിഷന്‍ സിറ്റിങ് വ്യാഴാഴ്ച 11 ന് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും.