മലയാളി വൈദികന്‍ തൃശ്ശൂരില്‍ അറസ്റ്റില്‍

201
ഫോട്ടോ ക്രെഡിറ്റ്‌ : മറുനാടന്‍ മലയാളി

തൃശൂര്‍: തീവണ്ടി യാത്രയ്ക്കിടെ യുവതിയെ അപമാനിച്ചതിന് മലയാളി വൈദികന്‍ അറസ്റ്റില്‍. മുംബൈ- കന്യാകുമാരി എക്സ്പ്രസിലാണ് സംഭവം. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി സോബുവാണ് (29) പിടിയിലായത്. ആലുവ സ്വദേശിയായ എം.ടെക് വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ത്താണ്ഡത്തെ പള്ളിയിലെ വൈദികനാണ്.
ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ യാത്രക്കിടെ തീവണ്ടി മഡ്ഗാവില്‍ എത്തിയപ്പോള്‍ അതേ സ്ളീപ്പര്‍ കമ്ബാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തിരുന്ന സോബു കടന്നു പിടിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. കേരളത്തില്‍ പഠിക്കുന്ന യുവതി പഠനപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്‍ഡോറില്‍ പോയ ശേഷം മടങ്ങുകയായിരുന്നു.
കാര്‍വാര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം റെയില്‍വെ പൊലീസില്‍ യുവതി പരാതി നല്‍കി. എന്നാല്‍ ആ സമയം വൈദികനെ കാണാതായി. പിന്നീട് വൈദികനെ ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച്‌ കണ്ടതിനെ തുടര്‍ന്ന് യുവതി റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം വണ്ടി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
റെയില്‍വേ എസ്.ഐ ഡാര്‍വിന്‍. കെ മാത്യുവിന്റെ നേതൃത്വത്തില്‍ യുവതിയുടെ സഹായത്താലായിരുന്നു അറസ്റ്റ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

NO COMMENTS

LEAVE A REPLY