ഒബാമയ്ക്കും ഹിലരിക്കുമെതിരെ ആഞ്ഞടിച്ച് ട്രംപ്

217

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രൂക്ഷമായ വാക്പോര് തുടരുകയാണ്. പ്രസിഡന്റ് ബറാക് ഒബാമയും ഹിലരി ക്ലിന്റനുമാണ്ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥാപരെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ ഡോണൾഡ് ട്രംപ് ആരോപിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുചിന്റെ വാക്കുകൾ ഏറ്റുപറയുന്ന ട്രംപ് അമേരിക്കയെ അപമാനിക്കുകയാണെന്ന് ഹിലരി തിരിച്ചടിച്ചു.
മിയാമി ബീച്ചിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഡോൺൾഡ് ട്രംപ് പ്രസിഡന്റെ ഒബാമക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചത്. അമേരിക്കൻ സർക്കാർ ജനതയെ സംരക്ഷിക്കുന്നില്ല. ഐഎസിന്റെ സ്ഥാപകാരാണ് പ്രസിഡന്റ് ഒബാമയും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ഹിലരി ക്ലിന്‍റനും, ട്രംപ് ആരോപിച്ചു. ട്രംപിന്റെ വാക്കുകളോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുചിന്റെ വാക്കുകളാണ് ഡോണൾഡ് ട്രംപ് ഏറ്റുപറയുന്നത് എന്നായിരുന്നു ഹിലരിയുടെ മറുപടി. വാക്കുകൾ അതിരുകടക്കുന്നു. ട്രംപ്അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കാണ് മത്സരിക്കുന്നത് എന്നോർക്കണം, ഡോണൾഡ് ട്രംപ് അമേരിക്കയെ അപഹസിക്കുകയാണെന്നും ഹിലരി ഐയോവ സിറ്റിയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ തിരിച്ചടിച്ചു.
ഇതിനിടെ റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ പല പ്രമുഖരും ഡോണാൾഡ് ട്രംപിന്റെ അതിരുവിട്ട വാക്കുകളിൽ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരെ നിലപാടെടുക്കുകയാണ്. മുൻ പ്രസിഡന്റ് റോണാൾഡ് റീഗന്‍റെ മകൾ പാറ്റി ഡേവിസ് തോക്ക് ഉപയോഗം തടയരുതെന്ന ട്രംപിന്റെ നിലപാടിനെ ഫേസ്ബുക്ക് കുറിപ്പിൽ ശക്തമായി വിമർശിച്ചു. വെറും ഒരു സിനിമയുടെ സ്വാധീനത്തിൽ പ്രചോദിതനായ അക്രമിയുടെ വെടിയേൽക്കേണ്ടിവന്ന അച്ഛന്‍റെ മകളാണ് താനെന്നായിരുന്നു പാറ്റി ഡേവിസിന്റെ വാക്കുകൾ.
അംഗപരിമിതനായ ഒരു മാധ്യമപ്രവർത്തകനെ ട്രംപ് അപമാനിച്ച സംഭവം ചൂണ്ടിക്കാട്ടി റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കോളിൻസ് താൻ ട്രംപിന് വോട്ട് ചെയ്യില്ല എന്ന് പ്രഖ്യാപിച്ചതാണ് ഇതിൽ അവസ്സാനത്തെ സംഭവം. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടാൽ അദ്ദേഹം അപകടകാരിയായ പ്രസി‍ഡന്‍റായിരിക്കും എന്ന് കഴിഞ്ഞ ദിവസം മുൻ അമേരിക്കൻ നയതന്ത്രജ്ഞരുടെ സംഘടന സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

NO COMMENTS

LEAVE A REPLY