സിപിഎം ബംഗാളില്‍ തെറ്റുതിരുത്തും: പ്രകാശ് കാരാട്ട്

181

തിരുവനന്തപുരം ∙ പശ്ചിമ ബംഗാളിലെ കോൺഗ്രസ് സഹകരണത്തിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. ബംഗാളിൽ ഭാവിയിൽ കോൺഗ്രസുമായി സഖ്യമോ സഹകരണമോ ഉണ്ടാകില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കോൺഗ്രസുമായി സഹകരിക്കാനുള്ള ബംഗാൾ ഘടകത്തിന്റെ തീരുമാനം തെറ്റായിരുന്നു. ഈ തെറ്റ് തിരുത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് പിബി തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം കാബിനറ്റ് കൈക്കൊള്ളുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

NO COMMENTS

LEAVE A REPLY