ഇ-ഹെൽത്ത്: അപ്രന്റീസ്/ട്രെയിനിമാരെ നിയമിക്കുന്നു.

153

കാസർകോട് കണ്ണൂർ, മലപ്പുറം, ഇടുക്കി, എറണാകുളം, ആലപ്പുഴ, ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു വർഷ കാലയളവിലേക്കു തദ്ദേശീയരായ അപ്രന്റിസ് /ട്രെയിനിമാരെ നിയമിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 7000/- രൂപ സ്റ്റൈപെന്റ് ലഭിക്കും.

കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദം/ഡിപ്ലോമ/ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ/എം.സി.എയാണ് യോഗ്യത. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഉദ്യോഗാർഥികൾ ജൂൺ 27ന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ കണ്ണൂർ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിലും ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലുളളവർ 28ന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ ഇടപ്പളളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ കോൺഫറൻസ് ഹാളിലും അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495998969

NO COMMENTS