ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കളമശ്ശേരിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

182

ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കളമശ്ശേരിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അച്ഛന്റെ
സുഹൃത്തുക്കളാണ് പ്രതികളെല്ലാവരും.കളമശ്ശേരി സ്വദേശികളായ രവി, രാജു, രാജേഷ് എന്നിവരെയണ് സി.ഐ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഒരു മാസമായി പെണ്‍കുട്ടി സ്കൂളില്‍ പോകാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കൗണ്‍സിലിങ് നടത്തി. അപ്പോഴാണ് പീഡന വിവരം പുറത്തായത്. തിരുവോണ ദിവസം മാതാപിതാക്കള്‍ ആഘോഷപരിപാടികള്‍ കാണാന‍് പോയസമയം പ്രതികള്‍ ചേര്‍ന്ന് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി കളമശ്ശേരി മെഡിക്കള്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.