സൗമ്യയുടെ അമ്മ സുമതിയ്ക്ക് ഫോണിലൂടെ അജ്ഞാതന്‍റെ ഭീഷണി

208

കൊച്ചി : സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് സുപ്രീംകോടതി ജീവപര്യന്തം തടവ് വിധിച്ചതിനു പിന്നാലെ സൗമ്യയുടെ അമ്മ സുമതിയ്ക്ക് ഫോണിലൂടെ അജ്ഞാതന്‍റെ ഭീഷണി. ഗോവിന്ദച്ചാമിയ്ക്ക് എതിരെ ഇനിയെന്തെങ്കിലും നീക്കമുണ്ടായാല്‍ ഭവിഷത്ത് ഉണ്ടാകുമെന്നായിരുന്നു ഭീഷണി.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സുമതിയുടെ മൊബൈലിലേയ്ക്ക് അജ്ഞാത ഫോണ്‍കോള്‍ എത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

NO COMMENTS

LEAVE A REPLY