യുഎസ് അറ്റോര്‍ണി ജനറലിനെ പുറത്താക്കി

240

വാഷിങ്ടണ്‍: അഭയാര്‍ഥികള്‍ക്കും ഏഴു രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ യാത്രവിലക്കുമായി ബന്ധപ്പെട്ട് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്സിനെ തല്‍സ്ഥാനത്ത് നിന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പുറത്താക്കി.
സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരിനെ കോടതിയില്‍ ഫലപ്രദമായി പ്രതിരോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. ഡാന ബൊനെറ്റിനാണ് അറ്റോണി ജനറലിെന്റ താല്‍കാലിക ചുമതല. പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന് നിയമസാധുത ലഭിക്കുവാന്‍ ആവശ്യമായ വാദം സാലി യേറ്റ്സ് ഉന്നയിച്ചില്ലെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് നീതി വകുപ്പ് പരാജയപ്പെട്ടു. അമേരിക്കന്‍ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുകയാണ് ഭരണകൂടം ചെയുന്നതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം, തന്റെ നിലപാടിനെ പുറത്താക്കപ്പെട്ട അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്സിനെ ന്യായീകരിച്ചു. താന്‍ താല്‍കാലിക അറ്റോര്‍ണി ജനറലാണെന്നും കോടതി വിധിയെ പ്രതിരോധിക്കാനുള്ള ആവശ്യമായ വാദങ്ങള്‍ നീതി വകുപ്പ് അവതരിപ്പിച്ചില്ലെന്നും സാലി യേറ്റ്സ് ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY