ജിഷ വധക്കേസ് : അമീറുൽ ഇസ്‍ലാമിനെ ഓട്ടോഡ്രൈവര്‍ തിരിച്ചറിഞ്ഞു

246

ആലുവ ∙ പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്‍ലാമിനെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് ഓട്ടോയിലാണ്. ആലുവ പൊലീസ് ക്ലബിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. അമീറിനൊപ്പം ഇതരസംസ്ഥാനക്കാരെ ഒരുമിച്ചു നിര്‍ത്തിയായിരുന്നു തിരിച്ചറിയില്‍ പരേഡ്. ആലുവ പൊലീസ് ക്ലബിലുള്ള പ്രതിയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്.കൊലപാതകത്തിന് ഉപയോഗിച്ച ആയുധം സംബന്ധിച്ചു വിവരങ്ങളൊന്നും ലഭിക്കാത്തത് അന്വേഷണ സംഘത്തിനു തലവേദന സൃഷ്ടിക്കുകയാണ്. ചൊവ്വാഴ്ചയാണു പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചത്. അഞ്ചു ദിവസത്തിലേറെ തുടർച്ചയായി ചോദ്യം ചെയ്തിട്ടും കൊല നടത്താൻ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷർട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല.ജിഷയെ കൊലപ്പെടുത്തിയത് ഒറ്റയ്ക്കല്ലെന്നു അമീർ മൊഴി നൽകിയതായി സൂചനയുണ്ട്. ഒപ്പം ഒരാൾ കൂടി ഉണ്ടായിരുന്നുവെന്ന് മൊഴി നൽകിയതായാണു വിവരം. ഇപ്പോൾ ഒളിവിലുള്ള സുഹൃത്ത് അനർ അടക്കം ആരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന പൊലീസ് നിഗമനം ഉറപ്പിക്കുന്നതാണു അമീറിന്റെ മൊഴി. ഇതിനിടെ അനറിനു വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

NO COMMENTS

LEAVE A REPLY