ഡിഎംകെ വനിതാ നേതാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി

161

ചെന്നൈ: ഡിഎംകെ വനിതാ നേതാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ കോര്‍പറേഷന്‍ 42-ാം വാര്‍ഡ് ഡിഎംകെ ഓര്‍ഗനൈസര്‍ എസ്.ലക്ഷ്മിയെ(47) ആണ് മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാവിലെ പതിനൊന്നരമണിയോടെയാണ് സംഭവം.ലക്ഷ്മിയെ വീട്ടില്‍ നിന്നും റോഡിലേക്കു വിളിച്ചിറക്കി അജ്ഞാതസംഘം ആക്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തലയിലും കഴുത്തിലും ഗുരുതരമായി വെട്ടേറ്റ ലക്ഷ്മിയെ അയല്‍വാസികള്‍ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ലക്ഷ്മിയുടെ സുഹൃത്തായ ഗണേഷ് എന്ന തോന്തി ഗണേഷിനെ പോലീസ് അറസറ്റ് ചെയ്തു.പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.

NO COMMENTS

LEAVE A REPLY