പെരുന്താന്നി സുഭാഷ് നഗറിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി 14 ലക്ഷം; മന്ത്രി ആന്റണി രാജു

8

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പെരുന്താന്നി, സുഭാഷ് നഗർ റസിഡന്റ്‌സ് അസോസിയേഷൻ പ്രദേശത്ത് മഴക്കാലത്തു ണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി 13.84 ലക്ഷം രൂപയുടെ പ്രവൃത്തിക്കു ഭരണാനുമതി ലഭിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ഏകദേശം 120 മീറ്റർ ദൂരത്തിൽ ഇന്റർലോക്ക് ടൈലുകൾ വിരിച്ച് മഴക്കുഴികൾ നിർമ്മിക്കുന്ന പ്രവൃത്തിയ്ക്കാണ് അനുവാദം ലഭിച്ചത്.

മഴക്കാലത്തുണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ട് മൂലം വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കുമുണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ നൽകിയ നിവേദനം പരിഗണിച്ചാണ് തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY