സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കി : ഇന്ത്യക്ക് വെങ്കലം

247

ന്യൂഡല്‍ഹി: സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ന്യൂസീലന്‍ഡിനെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നേടിയത്. ഗോള്‍രഹിതമായ ആദ്യ ക്വാര്‍ട്ടറിന് ശേഷം രണ്ടാം ക്വാര്‍ട്ടറിന്റെ ആദ്യ മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ രൂപീന്ദര്‍പാല്‍ ആണ് ഇന്ത്യയ്ക്ക് ആദ്യ ഗോള്‍ നേടി തന്നത്. പത്ത് മിനിറ്റിന് ശേഷം രൂപീന്ദര്‍ വീണ്ടും പെനാല്‍റ്റിയിലൂടെ ഇന്ത്യക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു. ആദ്യ പകുതിയില്‍ 2-0ത്തിന്റെ ലീഡ് നേടിയ ഇന്ത്യ മൂന്നാം ക്വാര്‍ട്ടറിലും ആധിപത്യം നിലനിര്‍ത്തി. 48-ാം മിനിറ്റില്‍ ഫീല്‍ഡ് ഗോളിലൂടെ എസ്.സി സുനില്‍ ഇന്ത്യയുടെ മൂന്നാം ഗോള്‍ കണ്ടെത്തി.

NO COMMENTS

LEAVE A REPLY