പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്‍റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം : വി.എം. സുധീരന്‍

177

നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. നോട്ട് പിന്‍വലിക്കലിലൂടെജനജീവിതം ദുരിതത്തിലാക്കിയ മോഡി സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിലൂടെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധനവ് എത്രയും വേഗം പിന്‍വലിക്കണമെന്നു സുധീരന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY