ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു

188

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പലരുടേയും പരുക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൗരി ഗര്‍വാള്‍ ജില്ലയിലെ നാനിദണ്ഡ മേഖലിലാണ് സംഭവം. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഗര്‍വാള്‍ കമ്മീഷണര്‍ ദിലീപ് ജവല്‍കാര്‍ പറഞ്ഞു.

NO COMMENTS