അഞ്ചുരൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബിഹാര്‍ സ്വദേശിയെ സുഹൃത്ത് കൊലപ്പെടുത്തി

189

തിരൂര്‍: അഞ്ചുരൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബിഹാര്‍ സ്വദേശിയെ സുഹൃത്ത് കൊലപ്പെടുത്തി. ബിഹാറില്‍ നിന്നുള്ള മുകേഷ് പാസ്വാനെ സഹതൊഴിലാളിയായ ജിതേന്ദ്ര റാമാണ് കൊലപ്പെടുത്തിയത്. ബിഹാര്‍ ചെമ്ബാരം സ്വദേശിയാണ് ജിതേന്ദ്ര റാം.തിരൂരില്‍ മൂന്നു ദിവസം മുമ്ബാണ് സംഭവം നടന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംഭവം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ് ജിതേന്ദ്രയെ പോലീസ് കസ്റ്റഡിയിലെടുത്ത് ഇന്നാണ്.തൊഴില്‍ തേടി മുകേഷും ജിതേന്ദ്രയും ഒരുമിച്ചാണ് കേരളത്തിലെത്തിയത്.തിരൂരില്‍ ഇവര്‍ ഒന്നിച്ചായിരുന്നു താമസം. വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ ഇരുവരും ഒന്നിച്ചുവാങ്ങുകയും പണം തുല്യമായി വീതിക്കുകയുമായിരുന്നു പതിവ്.കഴിഞ്ഞ ദിവസം സാധനങ്ങള്‍ വാങ്ങുമ്ബോള്‍ മുകേഷ് പാസ്വാന്‍ സിഗററ്റ് വാങ്ങിയതാണ് തര്‍ക്കത്തിനിടയാക്കിയത്. സിഗററ്റിന്റെ വിലയായ അഞ്ചുരൂപ നല്‍കാന്‍ മുകേഷ് തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ജിതേന്ദ്ര റാം മുകേഷിനെ കത്രിക കൊണ്ട് കുത്തുകയുമായിരുന്നു.
കുഴഞ്ഞുവീണ മുകേഷിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുകേഷിന്റെ ശരീരത്തില്‍ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കുത്തേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു.പിന്നീടു നടന്ന അന്വേഷണത്തില്‍ ജിതേന്ദ്ര പോലീസ് പിടിയിലാവുകയായിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്‍ഡില്‍ വിട്ടു.

NO COMMENTS

LEAVE A REPLY