മൂന്നാറിലെ റിസോര്‍ട്ടുകാര്‍ അനധികൃതമായി കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി

237

തൊടുപുഴ: മൂന്നാറിലെ ചിത്തിരപുരത്ത് റിസോര്‍ട്ടുകാര്‍ അനധികൃതമായി കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി. കയ്യേറിയ സ്ഥലത്തെ കെട്ടിടവും മതിലും പൊളിക്കും. സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ 15.56 സെന്റാണ് റിസോര്‍ട്ടുടമ കയ്യേറിയിരുന്നത്. ഈ ഭൂമി വിട്ടുകൊടുക്കാനുള്ള നിര്‍ദേശം റിസോര്‍ട്ട് ഉടമ അംഗീകരിക്കുകയായിരുന്നു.നിര്‍മാണ നിരോധനം മറികടന്ന് മൂന്നാറിലെ പള്ളിവാസല്‍, ചിത്തിരപുരം മേഖലകളില്‍ നിരവധി വന്‍കിട കെട്ടിടങ്ങളാണ് ഏതാനും വര്‍ഷത്തിനിടെ പണിതീര്‍ത്തത്. പള്ളിവാസല്‍, ചിത്തിരപുരം തുടങ്ങിയ മേഖലകളില്‍ വന്‍ റിസോര്‍ട്ടുകളാണ് ഭൂമി കയ്യേറി നിര്‍മിച്ചിരിക്കുന്നത്.
മൂന്നാറിന്റെ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിലുള്ള വന്‍കിട നിര്‍മാണങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും അതൊന്നും വകവെക്കാതെയാണ് വന്‍ നിര്‍മാണങ്ങള്‍ ഇവിടെ നടന്നത്.

NO COMMENTS

LEAVE A REPLY