മാണി യുഡിഎഫിലേക്ക് മടങ്ങിവരണം : എം എം ഹസന്‍

165

തൃശൂർ: കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഈ മാസം 21 ന് നടക്കുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് ഹസന്‍ വ്യക്തമാക്കി. മലപ്പുറം ഉപ തിരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ പിന്തുണ ഗുണം ചെയ്തു. മാണിയെ യുഡിഎഫില്‍ നിന്ന് ആരും പുറത്താക്കിയതല്ലെന്നും അദ്ദേഹം മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും ഹസന്‍ പറഞ്ഞു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ഹസന്റെ പ്രസ്താവന. കുഞ്ഞാലിക്കുട്ടിക്ക് മാണി നല്‍കിയ പിന്തുണ നല്ലതുടക്കമായിട്ടാണ് കാണുന്നതെന്ന് ഹസന്‍ പറഞ്ഞു. “മുസ്‌ലിം ലീഗിനാണ് പിന്തുണ നല്‍കിയതെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനാണ് അത് ഉപകരിച്ചത്.

NO COMMENTS

LEAVE A REPLY