പള്‍സര്‍ സുനി കീഴടങ്ങും മുമ്പ് ലക്ഷ്യയില്‍ എത്തിയിരുന്നു

185

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. സുനില്‍ കുമാര്‍ കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന് തെളിവ്. സുനില്‍ കുമാറിന്റെ കൈയില്‍ നിന്നും ലക്ഷ്യയുടെ വിസിറ്റിംഗ് കാര്‍ഡും പോലീസ് കണ്ടെടുത്തു. കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത്. സുനി എത്തുമ്ബോള്‍ കാവ്യ ലക്ഷ്യയില്‍ ഉണ്ടായിരുന്നില്ല.തുടര്‍ന്ന വീട്ടില്‍ ചെന്നു കാണാന്‍ സുനി താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ കടയിലെ മാനേജരാണ് സുനിക്ക് വിസിറ്റിംഗ് കാര്‍ഡ് നല്‍കിയത്. സുനിയുടെ കയ്യില്‍ നിന്നും കിട്ടിയ വിസിറ്റിംഗ് കാര്‍ഡ് ശരിയാണോ എന്നറിയാന്‍ കാവ്യയുടെ കട സന്ദര്‍ശിച്ച അന്വേഷണ സംഘം മാനേജരില്‍ നിന്നും വിസിറ്റിംഗ് കാര്‍ഡ് വാങ്ങിയിരുന്നു. കാര്‍ഡുകള്‍ ഒന്നു തന്നെയാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു. ഇതോടെ സുനി ലക്ഷ്യയില്‍ പോയിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു.

NO COMMENTS