സ്വര്‍ണവില വീണ്ടും കുറഞ്ഞു

191

കൊച്ചി: സ്വര്‍ണ വില മൂന്ന് മാസത്തെ താഴ്ചയിലെത്തി. പവന് 120 രൂപയാണ് വ്യാഴാഴ്ച കുറവുണ്ടായത്. പവന് 22,600 രൂപയാണ് വില. ഗ്രാമിന് 2825രൂപയും.ബുധനാഴ്ച ഒരൊറ്റ ദിവസംകൊണ്ട് 320 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ജൂലായിലാണ് ഇതേ വില ഉണ്ടായിരുന്നത്. ശേഷം വില മെച്ചപ്പെടുകയായിരുന്നു.ആഗോള വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്. ഒക്ടോബര്‍ മാസം സ്വര്‍ണവില പവന് 23,120 രൂപയില്‍ താഴെ പോയിരുന്നില്ല. എന്നാല്‍, ബുധനാഴ്ച വില ഇടിയുകയായിരുന്നു. കഴിഞ്ഞ മാസം പവന് 23,480 രൂപ വരെ എത്തിയിരുന്നു.