അനിയന്റെ വെട്ടേറ്റു ജ്യേഷ്ഠന്‍ മരിച്ചു

239

മലപ്പുറം• അരീക്കോട് ഊര്‍ങ്ങാട്ടിരി പാക്കളത്ത് അനിയന്റെ വെട്ടേറ്റു ജ്യേഷ്ഠന്‍ മരിച്ചു. മൂത്തേടത്ത് പാറക്കല്‍ മുഹമ്മദിന്റെ മകന്‍ അബ്ദുറാസാഖ് (40) ആണു മരിച്ചത്. പള്ളിയിലേക്കു പോകുമ്ബോഴായിരുന്നു സംഭവം. ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയതാണെന്നും സ്വത്തു തര്‍ക്കമാണു കാരണമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.