ഞാന്‍ അഭിനയിച്ചതു കൊണ്ടാണ് വീഡിയോ ലീക്കായത് രാധികാ ആപ്തേ

284

നഗ്നരംഗങ്ങളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച്‌ രാധികയ്ക് പറയാനുള്ളത്..
ഞാന്‍ അഭിനയിച്ച സിനിമയിലെ രംഗം നഗ്നതാ പ്രദര്‍ശനം എന്ന പേരില്‍ ലീക്ക് ആകുന്നത് ഇത് രണ്ടാം തവണയാണ്. മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ വേട്ടയാടുന്ന രീതിയിലാണ് ഇതിന് പിന്നാലെ തന്നെ സമീപിച്ചത്. അവരുടെ ചോദ്യങ്ങള്‍ പലതും അര്‍ത്ഥശൂന്യമായിരുന്നു. ആദ്യം പുറത്തുവന്ന വീഡിയോ ഞാന്‍ അഭിനയിച്ച ഹ്രസ്വചിത്രത്തിലേതാണ്. അതിന് എനിക്ക് ഒരു അവാര്‍ഡും ലഭിച്ചിരുന്നു. ഇപ്പോള്‍ പാര്‍ച്ച്‌ഡ് എന്ന സിനിമയിലെ ചില രംഗങ്ങള്‍ ലീക്ക് ആയിരിക്കുന്നു. ഇതൊന്നും എന്നെ ഒരു തരത്തിലും ബാധിക്കുന്നില്ല. എന്റെ ശരീരത്തെ കൂടുതലായി ഉള്‍ക്കൊള്ളാനാണ് ഈ ചര്‍ച്ചകളും വിവാദങ്ങളും സഹായിച്ചത്.
ആ വീഡിയോ പ്രചരിപ്പിക്കുന്നവരും ആഘോഷിക്കുന്നവരും ചര്‍ച്ച ചെയ്യുന്നവരുമെല്ലാം യുക്തിരഹിതമായാണ് കാര്യങ്ങളെ കാണുന്നത്. രാധികാ എന്തുകൊണ്ടാണ് നിങ്ങളുടെ നഗ്നവീഡിയോ മാത്രം ലീക്ക് ആകുന്നത് എന്ന് ഒരു ജേണലിസ്റ്റ് എന്നോട് ചോദിച്ചു. എന്നോട് തന്നെ ഈ ചോദ്യം ചോദിച്ചപ്പോള്‍, അങ്ങനെയുള്ള രംഗങ്ങള്‍ ഞാന്‍ ചെയ്യാന്‍ തയ്യാറായതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന മറുപടിയാണ് ലഭിച്ചത്. ശരീരത്തെക്കുറിച്ചും നഗ്നതയെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും സങ്കുചിതവും യാഥാസ്ഥിതികവുമായ കാഴ്പ്പാട് പുലര്‍ത്തുന്നവരിലാണ് മാറ്റമുണ്ടാകേണ്ടത്. ക്ലീന്‍ ഷേവന്‍ എന്ന ഷോര്‍ട്ട് ഫിലിമിലെ എന്റെ രംഗം ലീക്ക് ആയപ്പോള്‍ രോഷമുണ്ടായിരുന്നു. പക്ഷേ ഇത്തവണ ഒന്നും തോന്നിയില്ല. ഞാനെന്തിന് ദേഷ്യപ്പെടണം, ഞാന്‍ എന്റെ ശരീരത്തെക്കുറിച്ച്‌ ആകുലപ്പെടുന്ന ആളല്ല. ഒരു ആര്‍ട്ട് ഫോം ആവശ്യപ്പെടുന്നതിനാലാണ് അതില്‍ നഗ്നതയും ലൈംഗികതയും ചിത്രീകരിക്കപ്പെട്ടത്. ശരീരത്തെ കൂടുതല്‍ സ്വതന്ത്രമായി സമീപിക്കാന്‍ സഹായിച്ച സിനിമയെന്ന നിലയിലാണ് ഞാന്‍ പാര്‍ച്ച്‌ഡ് എന്ന ചിത്രത്തെ കാണുന്നത്.
സൂപ്പര്‍താരം അജയ്ദേവ് ഗണിന്റെ ബാനറില്‍ ഒരുങ്ങിയിട്ടുള്ള പാര്‍ച്ച്‌ഡ് എന്ന ചിത്രം ഇതിനകം മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രജനീകാന്ത് നായകനായ പുതിയ സൂപ്പര്‍ഹിറ്റ് ചിത്രം കബാലിയില്‍ നായിക രാധിക ആയിരുന്നു. ചിത്രത്തില്‍ രജനിയുടെ നായികയായി എത്തിയ താരം ചെറിയ സീന്‍ ആയിരുന്നെങ്കിലും മികച്ച പ്രകടനം നടത്തിയിരുന്നു. ഹരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തിയിരുന്നെങ്കിലൂം സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.