വേഗനിയന്ത്രണമില്ലാത്ത, പരിധിയില്ലാത്ത ഡേറ്റ ഉപയോഗത്തിനായി ബിഎസ്എൻഎല്ലിന്റെ തകർപ്പൻ പ്ലാൻ

241

കൊച്ചി ∙ വേഗനിയന്ത്രണമില്ലാത്ത, പരിധിയില്ലാത്ത ഡേറ്റ ഉപയോഗത്തിനായി ബിഎസ്എൻഎല്ലിന്റെ തകർപ്പൻ പ്ലാൻ. 1099 രൂപയുടെ പ്ലാൻ വഴിയാണു പ്രീപെയ്ഡ് ഉപയോക്താക്കൾക്കു 20 ദിവസത്തെ വേഗ നിയന്ത്രണമില്ലാതെ അൺലിമിറ്റഡ് ഡേറ്റ പ്ലാൻ ബിഎസ്എന്‍എൽ അവതരിപ്പിക്കുന്നത്. എസ്ടിവി 1099 എന്ന പ്ലാൻ അൺലിമിറ്റഡ് ഡേറ്റ ഓഫറുകളിൽ നവീനമായ ചുവടു വയ്പാണ്.

നിലവിലെ അൺലിമിറ്റഡ‍് ഡേറ്റ പായ്ക്കുകളിൽ നിശ്ചിത പരിധിക്കു ശേഷം വേഗപരിധി കുറയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ എസ്ടിവി 1099 ൽ വേഗപരിധി കുറയുന്നില്ല. 30 ദിവസം ഒരേ സ്പീഡിൽ പരിധിയില്ലാത്ത ഡേറ്റ സേവനം ആസ്വദിക്കാനാകുമെന്നാണു ബിഎസ്എൻഎല്ലിന്റെ വാഗ്ദാനം. കൂടാതെ രണ്ടു ഡേറ്റ പ്ലാനുകൾ കൂടി ബിഎസ്എൻഎൽ പുതിയതായി അവതരിപ്പിച്ചു. 30 ദിവസത്തേക്ക് 10 ജിബി ഉപയോiഗിക്കാൻ സാധിക്കുന്ന 549 രൂപയുടെ എസ്ടിവി 549, 10 ദിവസത്തേക്കു രണ്ടു ജിബി ഡേറ്റ ഉപയോഗിക്കാൻ സാധിക്കുന്ന 156 രൂപയുടെ എസ്ടിവി 156 എന്നീ പ്ലാനുകളാണു നിലവിൽ വന്നിരിക്കുന്നത്.

NO COMMENTS

LEAVE A REPLY