ആറ്റിങ്ങല്‍ നഗരസഭയ്ക്ക് ഐ. എസ്. ഒ അംഗീകാരം

190

തിരുവനന്തപുരം : അടിസ്ഥാന സൗകര്യങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് ആറ്റിങ്ങല്‍ നഗരസഭയ്ക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ നഗരസഭയാണ് ആറ്റിങ്ങല്‍. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്റെര്‍ഡൈസേഷന്‍ ആറ്റിങ്ങലിന് ഈ പദവി നല്‍കിയത്.

2008 മുതലുള്ള മുഴുവന്‍ രേഖകളും വേഗത്തില്‍ ലഭിക്കത്തക്കവിധം റിക്കോര്‍ഡ് റൂമില്‍ പ്രത്യേകം സജ്ജീകരിച്ചു. ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ഫ്രണ്ട് ഓഫീസ്, ജനസേവന കേന്ദ്രം എന്നിവ ആരംഭിച്ചു.

പ്ലാസ്റ്റിക്ക് നിരോധനം, ജൈവ കൃഷി എന്നിവയിലെ മികവ് മുന്‍നിര്‍ത്തി ആറ്റിങ്ങലിന് മാതൃകാ ടൗണ്‍ പദവി നേരത്തെ ലഭിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇവ നിലനിര്‍ത്താനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെര്‍മാന്‍ എം. പ്രദീപ് പറഞ്ഞു.

NO COMMENTS