ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെതിരെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍

179

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെതിരെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍. കേസില്‍ തനിക്കെതിരെ വ്യാജ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയെന്ന് വിന്‍സണ്‍ എം. പോള്‍ ആരോപിക്കുന്നു. തന്നെ മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യാന്‍ വിജിലന്‍സ് ശ്രമിക്കുന്നതായും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപണം ഉന്നയിക്കുന്നു.
വിജിലന്‍സ് ഡയറക്ടറായിരിക്കേ താനും എ.ഡി.ജി.പിയായ ആര്‍. ശങ്കര്‍റെഡ്ഡിയും അന്വേഷണം അവസാനിപ്പിക്കാന്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയെന്നും കേസ് അട്ടിമറിച്ചുവെന്നും കാണിച്ച്‌ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് തെറ്റാണ്. അത്തരം നിര്‍ദേശം താന്‍ ഒരിക്കലും നല്‍കിയിട്ടില്ല. അഡ്മീനിസ്ട്രേറ്റീവ് ഓഫീസര്‍ ആയ ഒരാളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്.

NO COMMENTS

LEAVE A REPLY