ഇ.പി.ജയരാജന്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ല

179

ദില്ലി: ഇ.പി.ജയരാജന്‍ ഇന്നത്തെ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ല. ജയരാജന്‍ അവധിക്ക് അപേക്ഷനല്‍കി. ബന്ധുനിയമനവിവാദത്തില്‍ സിസി വിശദീകരണം തേടാനിരിക്കെയാണ് അവധിക്ക് അപേക്ഷനല്‍കിയത്. ബന്ധുനിയമന വിവാദത്തിൽ ഇ.പി ജയരാജനും പി.കെ. ശ്രീമതിയ്ക്കും വീഴ്ച പറ്റിയതായി സി.പി.എം പൊളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നു. ഇരുവരിൽ നിന്നും വിശദീകരണം കേട്ട ശേഷമായിരിക്കും നടപടിയെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം. എന്നാൽ വലിയ നടപടിയിലേക്കു നീങ്ങാതെ താക്കീതിലോ ശാസനയിലോ ഒതുങ്ങാനാണ് സാധ്യത. ബന്ധു നിയമന വിവാദത്തിൽ സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട് സി പി എം പോളിറ്റ് ബ്യൂറോ യോഗം ഇന്നലെ ചർച്ച ചെയ്തിരുന്നു. ഇ പി ജയരാജനും പി കെ ശ്രീമതിക്കും പിഴവ് സംഭവിച്ചു എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇ പി ജയരാജനും പി കെ ശ്രീമതിക്കും പറയാനുള്ളത് കേന്ദ്ര കമ്മിറ്റി യോഗം വിശദമായി കേട്ടശേഷം ഇരുവർക്കും താക്കീതോ,ശാസനയോ നൽകി പ്രശ്നം അവസാനിപ്പിക്കുമെന്ന് മുതിർന്ന നേതാക്കൾ സൂചന നല്‍കിയിരുന്നു. ഇതിനിടെയാണ് ജയരാജന്‍ അവധിക്ക് അപേര്കഷ നല്‍കിയത്. കേരളത്തിലെ സി പി എം സി പി ഐ തർക്കം,മഹിജക്കെതിരായ പൊലീസ് അതിക്രമം തുടങ്ങിയ വിഷയങ്ങളും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. മഹിജക്കെതിരെയുള്ള പൊലീസ് അതിക്രമത്തിൽ വി എസ് നേരത്തെ തന്നെ നേതൃത്വത്തിനെ അതൃപ്തി അറിയിച്ചിരുന്നു.അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം നിർത്തുന്ന പൊതു സ്ഥാനാർത്ഥിയെ പിന്തുണക്കുമെന്നാണ് പാർട്ടിയുടെ മുതിർന്ന നേതാക്കൾ നൽകന്ന സൂചന.

NO COMMENTS

LEAVE A REPLY