സംഘര്‍ഷം രൂക്ഷമായ കശ്മീരില്‍ പി.ഡി.പി എംപിയുടെ വീടിന് നേരെ ആക്രമണം

244

ശ്രീനഗര്‍: സംഘര്‍ഷം രൂക്ഷമായ കശ്മീരില്‍ പി.ഡി.പി എംപിയുടെ വീടിന് നേരെ ആക്രമണം. രാജ്യസഭാ എംപി നാസിര്‍ അഹമ്മദിന്റെ കുല്‍ല്‍ഗാമിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. അക്രമികള്‍ വീടിന് തീയിട്ടു. കാവല്‍ നിന്നിരുന്ന സുരക്ഷാ സേനയുടെ തോക്കുകള്‍ ആക്രമികള്‍ തട്ടിയെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
സുരക്ഷാ സേനയുമായുള്ള സംഘര്‍ഷത്തില്‍ പതിനഞ്ചുകാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അക്രമം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുകയാണ്. നോര്‍ത്ത് കശ്മീരിലെ ബരാമുള്ള ജില്ലയിലെ സോപാര്‍ മേഖലയില്‍ നടന്ന സംഘര്‍ഷത്തിലാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് ഡാനിഷ് മന്‍സൂര്‍ എന്ന പതിനഞ്ചുകാരന്‍ മരിച്ചത്.

വെടിവെപ്പില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഡാനിഷ് മന്‍സൂറുള്‍പ്പെടെ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തിന് ശേഷമുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 69 ആയി. 53 ദിവസങ്ങള്‍ക്ക് ശേഷം കശ്മീരില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് കര്‍ഫ്യൂ പിന്‍വലിച്ചിരുന്നെങ്കിലും സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല.

NO COMMENTS

LEAVE A REPLY