ആറുമാസം പ്രായമായ കുഞ്ഞിനെ തെരുവുനായ കടിച്ചു

211

പാലക്കാട്∙ തൃശൂർ പാലക്കാട് അതിർത്തിയിലെ നെയ്ത്തു ഗ്രാമമായ കുത്താമ്പുള്ളിയിൽ ആറുമാസം പ്രായമായ കുഞ്ഞിനെ തെരുവുനായ കടിച്ചു. കുത്താമ്പുള്ളി ചാമുണ്ഡി നഗർ‍ വിനോദിന്റെ മകൾ താരയ്ക്കാണു പരുക്കേറ്റത്. വീട്ടുമുറ്റത്ത് അമ്മ കുട്ടിയെ കാലിൽ കിടത്തി കുളിപ്പിക്കുന്നതിനിടെ നായ ചാടിവീഴുകയായിരുന്നു. കുട്ടിയുടെ വയറ്റിലാണു പരുക്ക്.

ഗ്രാമത്തിലെ തന്നെ ഹരിദാസിന്റെ മകൻ ആദർശ് (മൂന്ന്), മുരളീകൃഷ്ണൻ (45) എന്നിവർക്കും കടിയേറ്റു. മൂന്നുപേരെ കടിച്ചു പരുക്കേൽപ്പിച്ച നായ ചത്തു. പേവിഷബാധ സംശയിക്കുന്നു. പരുക്കേറ്റവർ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി.

NO COMMENTS

LEAVE A REPLY