വര്‍ഗീസ് മേച്ചേരിയുടെ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ അനുശോചിച്ചു

178

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ‘തൊഴിലാളി’ ദിനപത്രത്തിന്റെ മുന്‍ ചീഫ് എഡിറ്ററുമായിരുന്ന വര്‍ഗീസ് മേച്ചേരിയുടെ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ അനുശോചിച്ചു.
മാധ്യമപ്രവര്‍ത്തനം സമൂഹ്യസേവനത്തിനുള്ള ഒരു ഉപാധിയാണെന്ന് സ്വന്തം ജീവിതം കൊണ്ട് സമൂഹത്തിനും മാധ്യമ ലോകത്തിനും കാട്ടികൊടുത്ത വ്യക്തിത്വമാണ് വര്‍ഗീസ് മേച്ചേരി.
പഴയകാല മധ്യമപ്രവര്‍ത്തന രംഗത്ത് അന്വേഷണാത്മക റിപ്പോര്‍ട്ടുകളുടെ സാധ്യത കണ്ടെത്തിയ പ്രത്രപ്രവര്‍കനായിരുന്നു വര്‍ഗീസ് മേച്ചേരി. അദ്ദേഹവുമായി അടുത്ത് ഇടപഴകാന്‍ എനിക്ക് ലഭിച്ച അവസരങ്ങള്‍ അവിസ്മരണീയമായ അനുഭവങ്ങളായിരുന്നു. വിദ്ധ്യാര്‍ത്ഥിയായിരുന്നകാലംമുതലേ അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമാണുണ്ടായിരുന്നത്.
മനുഷ്യത്വം എന്ന നന്മ മനസിലും പ്രവൃത്തിയിലും കാത്തുസൂക്ഷിച്ചിരുന്ന വ്യക്തി ആയിരുന്നു വര്‍ഗീസ് മേച്ചേരി. അദ്ദേഹത്തിന്റെ ദേഹവിയോഗം കേരളീയ സമൂഹത്തിനും സ്വകാര്യമായി എനിക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും സുധീരന്‍ അനുസ്മരിച്ചു.

NO COMMENTS

LEAVE A REPLY