പ്രവാസികളെ ആശങ്കയിലാഴ്ത്തി യുഎഇയിലും തൊഴില്‍ പ്രതിസന്ധി

199

അബുദാബി: പ്രവാസികളെ ആശങ്കയിലാഴ്ത്തി യുഎഇയിലും തൊഴില്‍ പ്രതിസന്ധി. അഞ്ചുമാസമായി ശന്പളം ലഭിക്കാത്ത 130 ഇന്ത്യക്കാര്‍ യുഎഇയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എമിറ്റേസ് എഞ്ചിനീയറിംഗ് കന്പിനിയിലെ ജീവനക്കാരായ ഇവരില്‍ 35 മലയാളികളും ഉള്‍പ്പെടുന്നു.
മലയാളികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കന്പനി. അഞ്ച് മാസമായി ഇവര്‍ക്ക് ശന്പളം ലഭിക്കുന്നില്ലന്നും, ലേബര്‍ ക്യാന്പുകളില്‍ കഴിയുന്ന ഇവര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ ഭക്ഷണ വിതരണവും നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിസന്ധി നേരിടുന്ന തൊഴിലാളികളില്‍ പലരൂം വിസാ കാലവധി അവസാനിച്ചവരാണ്.
കന്പനി സാന്പത്തിക പ്രതിസന്ധിയിലാണെന്നും ശന്പളം തരാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് നാട്ടിലേക്ക് പൊയ്ക്കോളു എന്നാണ് ഉടമകള്‍ പറയുന്നതെന്നും തൊഴിലാളികള്‍ പറയുന്നത്.

NO COMMENTS

LEAVE A REPLY