ജിഷക്കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിഭാഗം

177

കൊച്ചി: ജിഷക്കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിഭാഗം. വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകനായ അഡ്വ.ബി.എ.ആളൂരാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അമിര്‍ ഉള്‍ ഇസ്ലാം തന്നെയാണോ പ്രതിയെന്നും അതോ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് വിജിലന്‍സ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ അപേക്ഷിച്ചുകൊണ്ട് പ്രതിഭാഗം ഗവര്‍ണര്‍ക്കും ചീഫ് ജസ്റ്റിസിനും പരാതി നല്‍കും പ്രതിഭാഗം തീരുമാനിച്ചിട്ടുണ്ട്.
ജിഷ വധക്കേസ് അന്വേഷിച്ച പൊലീസ് സംഘത്തിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് കാണിച്ച്‌ കഴിഞ്ഞ ദിവസം വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇപ്പോഴത്തെ നിലയില്‍ ഈ കുറ്റപത്രവുമായി മുന്നോട്ട് പോയാല്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY