ഗൃഹനാഥനെ വീടിനുള്ളില്‍ കഴുത്തറുത്തു മരിച്ചനിലയില്‍ കണ്ടെത്തി

153

തൊടുപുഴ • ഗൃഹനാഥനെ വീടിനുള്ളില്‍ കഴുത്തറുത്തു മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്ബിള്ളിച്ചിറ കൊല്ലംകുടിയില്‍ മുഹമ്മദിനെയാണ് (52) ഇന്നു പുലര്‍ച്ചെ ഒന്നരയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ഉറക്കമുണര്‍ന്ന ഭാര്യയാണ് മുഹമ്മദിനെ കഴുത്തുമുറിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഇവിടെനിന്നു തൊടുപുഴയിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ഏറെ നാളായി നാട്ടിലുണ്ടായിരുന്നു.ഒരു മകനും രണ്ടു പെണ്‍മക്കളുമാണ് മുഹമ്മദിനുള്ളത്. പെണ്‍മക്കള്‍ രണ്ടു പേരും വിവാഹിതരാണ്. തൊടുപുഴ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

NO COMMENTS

LEAVE A REPLY