ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം .കെ രാഘവനെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു കഴിഞ്ഞു

189

കോഴിക്കോട്: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിലവിലെ എം.പി എം.കെ രാഘവനെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിഥിയായി എത്തുന്നവരെ എന്നും കൈനീട്ടി സ്വീകരിച്ച ചരിത്രമാണ എന്നും കോഴിക്കോട്ടുകാര്‍ക്കുള്ളത്. സാംസ്‌കാരിക നായകരുടെയും കലാകാരന്മാരുടേയും ഊര്‍ജവും പ്രസരിപ്പും ഇന്നും നെഞ്ചോട് ചേര്‍ത്ത് മുന്നോട്ട് പോവുന്നവര്‍. കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബാലുശ്ശേരി, എലത്തൂര്‍, കുന്ദമംഗലം, കൊടുവള്ളി, ബേപ്പൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ കോഴിക്കോട് സൗത്ത് മാത്രമാണ് നിലവില്‍ ഇടതുപക്ഷത്തിന്റെ കൈയ്യില്‍ നിന്നും വഴുതിപ്പോയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടെ നില്‍ക്കുമെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൂടെ നില്‍ക്കില്ലെന്ന ഇടതുപക്ഷത്തിന് പഴികേള്‍ക്കേണ്ടി വരുന്ന മറ്റൊരു മണ്ഡലം. പക്ഷെ ഇത്തവണ ഇവിടെ വിജയിച്ചു കയറുക എന്നത് സി.പി.എമ്മിനേയും ഇടതുപക്ഷത്തേയും സംബന്ധിച്ച് അഭിമാന പോരാട്ടത്തിന്റെ കൂടെ കാര്യമാണ്. കാരണം അതിഥിയായി എത്തിയ എം.കെ രാഘവനെ രണ്ട് തവണയാണ് കോഴിക്കോട് തുടര്‍ച്ചയായി ലോക്സഭയിലേക്കെത്തിച്ചത്

NO COMMENTS