ശിവസേന എംപി രവീന്ദ്ര ഗായ്ക്വാഡിന്റെ ടിക്കറ്റ് എയര്‍ ഇന്ത്യ വീണ്ടും റദ്ദാക്കി

167

മുംബൈ: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ മര്‍ദിച്ച ശിവസേന എംപി രവീന്ദ്ര ഗായ്ക്വാഡിന്റെ ടിക്കറ്റ് എയര്‍ ഇന്ത്യ വീണ്ടും റദ്ദാക്കി.
മുംബൈയില്‍നിന്നും ഡല്‍ഹിയിലേക്ക് ഗായ്ക്വാഡ് ബുക്ക് ചെയ്ത ടിക്കറ്റാണ് റദ്ദാക്കിയത്. വിമാന ജീവനക്കാരനെ മര്‍ദിച്ചതിന്റെ പേരില്‍ എംപിക്ക് വിമാനക്കമ്ബനികള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാംതവണയാണ് എയര്‍ ഇന്ത്യ എംപിക്ക് യാത്ര നിഷേധിക്കുന്നത്.

NO COMMENTS

LEAVE A REPLY