പെരുമ്പാവൂരിൽ 60 പവൻ സ്വർണം കവർന്നു

187

കൊച്ചി∙ പെരുമ്പാവൂർ പാറപ്പുറത്ത് വിജിലൻസ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയെത്തി എട്ടംഗ സംഘം പണവും സ്വർണാഭരണങ്ങളും കൈക്കലാക്കി മുങ്ങി. പാൽവിതരണക്കമ്പനി നടത്തുന്ന പാളിപ്പറമ്പൻ സിദ്ദീഖിന്റെ വീട്ടിലെത്തി പരിശോധന നടത്തിയ സംഘം അലമാരയിൽ സൂക്ഷിച്ച 60 പവൻ സ്വർണാഭരണങ്ങൾ, 25000 രൂപ, മൊബൈൽ ഫോൺ, സ്കൂട്ടറിന്റെ താക്കോൽ എന്നിവയുമായാണു മുങ്ങിയത്.

കൂട്ടത്തിലൊരാൾ എസ്ഐയുടെ യൂണിഫോം ധരിച്ചിരുന്നു. ബെനാമി പേരിൽ സ്വത്തുണ്ടെന്നു പരാതിയുണ്ടെന്നും പരിശോധന നടത്തണമെന്നും പറഞ്ഞെത്തിയ സംഘം വീട്ടുകാരെ വീടിനു പുറത്താക്കിയാണു പരിശോധന നടത്തിയത്. പരിശോധന പൂർത്തിയാക്കി തിരിച്ചിറങ്ങിയപ്പോൾ, പരാതി ശരിയല്ലെന്നും ഒന്നും ലഭിച്ചില്ലെന്നുമായിരുന്നു വിശദീകരണം. ഇവർ സ്ഥലം വിട്ടതിനു പിന്നാലെ നടത്തിയ തിരച്ചിലിലാണു സ്വർണവും പണവും നഷ്ടപ്പെട്ടെന്നു മനസിലായത്. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുന്നു.

NO COMMENTS

LEAVE A REPLY