തച്ചങ്കരിയെ മാറ്റാന്‍ വൈകിയെന്ന് ഗതാഗത മന്ത്രി

230

ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയുടെ മാറ്റം വൈകിയെന്ന് സൂചിപ്പിച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. തച്ചങ്കരിയെ മാറ്റിയതില്‍ ഖേദവുമില്ല, സന്തോഷവുമില്ല. പുതിയ സര്‍ക്കാര്‍ ചുമതല ഏല്‍ക്കുമ്പോള്‍ തലപ്പത്തുള്ള ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവികം മാത്രമാണെന്നും തച്ചങ്കരിയുടെ മാറ്റം അല്പം വൈകി പോയെന്നും ശശീന്ദ്രന്‍ തീരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്നും തച്ചങ്കരിയെ മാറ്റിയത് ഉചിതമായ തീരുമാനമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ പറഞ്ഞു‍. ഈ തീരുമാനത്തിലൂടെ താന്‍ ആരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തെളിയിച്ചിരിക്കുകരയാണെന്നും ഉഴവൂര്‍ വിജയന്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY