ജയില്‍ വകുപ്പിനോട് ആഭ്യന്തര വകുപ്പിന് ചിറ്റമ്മ നയമാണെന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ

302

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ. ജയില്‍ വകുപ്പിനോട് ആഭ്യന്തര വകുപ്പിന് ചിറ്റമ്മ നയമാണെന്ന് ആര്‍ ശ്രീലേഖ പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസ് മേധാവിക്ക് കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ല. അന്തേവാസികളുടെ എണ്ണം കൂടിയതിനാല്‍ കൂടുതല്‍പേരെ പരോളില്‍ വിടുകയാണ്. ആംബുലന്‍സുകള്‍ പോലുമില്ലാത്ത ജയിലുകളുണ്ടെന്നും ശ്രീലേഖ പറഞ്ഞു. തൈക്കാട് ഗസ്റ്റ്ഹൗസില്‍ ജയില്‍ വകുപ്പ് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

NO COMMENTS