പാക്ക് ചാരൻ രാജസ്ഥാനിൽ പിടിയിൽ

210

ജയ്സാൽമേർ∙ അതിർത്തി പ്രദേശങ്ങളുടെ ഭൂപടങ്ങളും ചിത്രങ്ങളുമായി പാക്കിസ്ഥാൻ ചാരൻ രാജസ്ഥാനിൽ പിടിയിൽ. രഹസ്യാന്വേഷണ ഏജൻസി റോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജയ്സാൽമേറിലെ ഒരു ഹോട്ടലിൽനിന്നാണ് പാക്ക് സ്വദേശി നന്ദലാൽ മഹാരാജ് പിടിയിലായത്.

പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മുനാബോയിലെ ചെക്പോസ്റ്റിലൂടെ അംഗീകൃത പാസ്പോർട്ടും വീസയുമായാണ് ഇയാൾ ഇന്ത്യയിലെത്തിയത്. ആയുധങ്ങളും ആർഡിഎക്സ് അടക്കമുള്ള സ്ഫോടക വസ്തുക്കളും ഇവിടെയെത്തിക്കാൻ ഇയാൾ സഹായം നൽകിയതായാണു വിവരം. പല തവണയായി 35 കിലോ ആർഡിഎക്സ് ഇന്ത്യയിലെത്തിച്ചതായി നന്ദലാൽ മഹാരാജ് മൊഴി നൽകി.

ജയ്സാൽമേർ അതിർത്തിക്കു സമീപം വിദേശികൾക്കു പ്രവേശനമില്ലാത്ത 350 ഗ്രാമങ്ങളിലൊരിടത്ത് ഇയാളെ കണ്ടതായി വിവരമുണ്ടായിരുന്നു. ഇവിടുത്തെ അതീവ സുരക്ഷാ മേഖലകളെക്കുറിച്ചു വിവരം നൽകുന്നവർക്കു പണമടക്കമുള്ള പാരിതോഷികങ്ങളും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. അതിർത്തി ജില്ലകളിലുള്ള ആരെങ്കിലും ഇയാൾക്കു പ്രാദേശിക സഹായം നൽകിയിട്ടുണ്ടോ എന്നതടക്കം സുരക്ഷാഏജൻസികൾ അന്വേഷിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY