കാറ്റുപോയ സൈക്കിളാണു സമാജ്വാദി പാര്‍ട്ടിയെന്ന് രാഹുല്‍ ഗാന്ധി

198

ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയിലെ യാദവ കുടുംബാംഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത അഭിപ്രായഭിന്നതയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാറ്റുപോയ സൈക്കിളാണു സമാജ്വാദി പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സമാജ്വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു ചിഹ്നമാണ് സൈക്കിള്‍.
കാറ്റുപോയ ചക്രവും വെച്ച്‌ സൈക്കിള്‍ ഓടിക്കാനാണു മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ ശ്രമം. അതു വെറും പാഴ്ശ്രമമാണ്. ഇതു മനസിലാക്കി കാറ്റുപോയ ചക്രം വലിച്ചെറിഞ്ഞു പുതിയതു സ്ഥപിക്കാനാണു പിതൃസഹോദരന്‍ ശിവ്പാല്‍ യാദവിന് അദ്ദേഹത്തില്‍ നിന്ന് തിരിച്ചെടുത്ത സുപ്രധാന വകുപ്പുകള്‍ മടക്കി നല്‍കിയതെന്ന് രാഹുല്‍ പരിഹസിച്ചു.പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന്‍റെ ഇടപെടല്‍ പ്രശ്നം കൂടുതല്‍ വഷളാക്കി. കാറ്റുപോയ ചക്രം തിരികെ സൈക്കിളില്‍ പ്രധിഷ്ഠിക്കാനേ അത് ഉപകരിച്ചൊള്ളു. ഇത് പാര്‍ട്ടിക്കുള്ളില്‍ അനാവിശ്യ പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചു. കഴിഞ്ഞ നാലരവര്‍ഷവും കാറ്റുപോയ സൈക്കിള്‍ കൊണ്ട് കാര്യമായ മെച്ചമൊന്നും ഉത്തര്‍പ്രദേശിന് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്ന പ്രതീക്ഷയും വേണ്ട എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.2017 ല്‍ ഉത്തര്‍പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണു ഭരണകക്ഷിയെ കടന്നാക്രമിച്ചുകൊണ്ടുള്ള രാഹുലിന്‍റെ വരവ്. ഒരു കാലത്ത് കോണ്‍ഗ്രസ് ഇവിടെ പ്രബലമായ പാര്‍ട്ടി ആയിരുന്നു എങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസ് ഉത്തര്‍രപദേശില്‍ അധികാരത്തില്‍ എത്തിട്ട് 27 വര്‍ഷം കഴിഞ്ഞു. രാഹുല്‍ ഗാന്ധിയാണ് ഇത്തവണ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രചരണത്തിനു നേതൃത്വം നല്‍കുന്നത്.

NO COMMENTS

LEAVE A REPLY