ഐഎസ്‌ആര്‍ഒ ചരക്കേസ് ; വിധിയില്‍ സന്തോഷമെന്ന് നമ്പി നാരായണന്‍

225

തിരുവനന്തപുരം : ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് നമ്പി നാരായണന്‍. നീതി കിട്ടിയോ എന്നത് പൂര്‍ണമായ വിധിയ്ക്ക് ശേഷം അറിയിക്കാമെന്നും നമ്ബി നാരായണന്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ സമയപരിധിയും ഘടനയും അറിയേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം ആയിരുന്നു താന്‍ പ്രതീക്ഷിച്ചിരുന്നത്. നഷ്ടപരിഹാരമായിരുന്നില്ല ആവശ്യമെന്നും ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള നടപടിയായിരുന്നു തന്റെ ആവശ്യമെന്നും നമ്ബി നാരായണന്‍ പറഞ്ഞു.

NO COMMENTS