ഐ ജി മനോജ് ഏബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം

180

കൊച്ചി• ഐ ജി മനോജ് ഏബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണം. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മനോജ് ഏബ്രഹാം എറണാകുളം സിറ്റി പൊലീസ് കമ്മിഷണറായിരിക്കെ 61 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന് ആരോപിച്ച്‌ പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരന്‍ നായരാണ് പരാതി നല്‍കിയത്. നിലവില്‍ കേരളാ പൊലീസിന്‍റെ സൈബര്‍ ഡോം മേധാവിയാണ് മനോജ് ഏബ്രഹാം.

NO COMMENTS

LEAVE A REPLY