തിരൂരില്‍ 40 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

163

മലപ്പുറം • തിരൂരില്‍ 40 ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവ്‌ പിടിയില്‍. ചോദ്യം ചെയ്യലില്‍നിന്ന് മേലാറ്റൂരിലെ ഏജന്റിന്റെ വീട്ടില്‍ പരിശോധന നടത്തി 40 ലക്ഷത്തിന്റെ കുഴല്‍പണം പൊലീസ് കണ്ടെടുത്തി. തിരൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണാര്‍ക്കാട് സ്വദേശി ഷൗക്കത്തലി (43)യെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളില്‍ നിന്നു മൂന്നു ലക്ഷം രൂപയുടെ 2000 ത്തിന്റെ നോട്ടുകള്‍ പിടിച്ചെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നാണ് മേലാറ്റൂര്‍ സ്വദേശി ഷാനിബ് ബാബുവാണ് പണം കൈമാറിയതെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയാണ് 37 ലക്ഷം രൂപ കൂടി കണ്ടെടുത്തത്.

NO COMMENTS

LEAVE A REPLY