ടാങ്കര്‍ലോറി ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു

172

കൊച്ചി∙ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ ടാങ്കര്‍ലോറി ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു. കലക്ടറുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം‍. ഒാണംവരെ പുതിയ കരാറെടുക്കില്ല. കൊച്ചി റിഫൈനറിയിലെ ലോറിസമരത്തെ തുടർന്ന് സംസ്ഥാനം കടുത്ത ഇന്ധനക്ഷാമത്തിലേക്കു നീങ്ങിയിരുന്നു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുളള ജില്ലകളിലേക്കുളള ഇന്ധന വിതരണമാണു നിലച്ചത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ ഇരുമ്പനം പ്ലാന്‍റില്‍ തുടങ്ങിയ സമരമാണ് മറ്റു കമ്പനികളിലേക്കും വ്യാപിച്ചത്. ഇന്ധനം കൊണ്ടുപോകുന്ന ലോറിയുടമകളുമായി ഉണ്ടാക്കിയ കരാറിലെ പുതിയ വ്യവസ്ഥകളാണ് സമരത്തിനു വഴിവച്ചത്.

വാഹനങ്ങളില്‍ ഓവര്‍ ഫ്ളോ സെന്‍സറുകള്‍ ‍ നിര്‍ബന്ധമാക്കണമെന്ന വ്യവസ്ഥയാണ് തർക്കത്തിനു കാരണമായത്. സെന്‍സര്‍ സ്ഥാപിക്കാന്‍ രണ്ടു ലക്ഷം രൂപ ചെലവു വരുമെന്നും ഇത് എണ്ണക്കമ്പനി നല്‍കണമെന്നും ആവശ്യപ്പെട്ട ലോറിയുടമകൾ, അല്ലാത്തപക്ഷം ഈ വ്യവസ്ഥ ഒഴിവാക്കണമെന്നും പറ​ഞ്ഞു. ഇത് അംഗീകരിക്കാന്‍ എണ്ണക്കമ്പനികള്‍ തയാറാകാത്തതിനെ തുടര്‍ന്നായിരുന്നു സമരം.

NO COMMENTS

LEAVE A REPLY