ബിജെപിക്കെതിരായ അക്രമങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക സംഘം

275

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിക്കെതിരായി നടക്കുന്ന അക്രമങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പ്രത്യേകസമിതിക്ക് രൂപം നല്‍കി.ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ് അധ്യക്ഷനായ സമിതിയില്‍ എംപിമാരായമീനാക്ഷി ലേഖി, അനന്ത് ഹെഗ്ഡേ, നളിന്‍ കഠിന്‍ കേരളത്തിന്റെ ചുമതലയുള്ള ദേശീയസെക്രട്ടറി എച്ച്‌.രാജ എന്നിവര്‍ അംഗങ്ങളാണ്.കേരളത്തിലും ബംഗാളിലും ബിജെപി കായികമായി ഇല്ലാതാക്കുവാനുള്ള ശ്രമങ്ങള്‍ സജീവമാണെന്ന് നേരത്തെ മുതല്‍ തന്നെ ബിജെപി ആരോപിക്കുന്നുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യം വച്ചു കൊണ്ടുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവെന്ന് വിലയിരുത്തുന്ന പാര്‍ട്ടി ബിജെപി ആസ്ഥാനത്തുണ്ടായ ബോംബേറ് വലിയ വെല്ലുവിളിയായാണ് കാണുന്നത്.ഈ സാഹചര്യത്തിലാണ് കേരളത്തില്‍ പാര്‍ട്ടിക്ക് നേരെയുണ്ടാക്കുന്ന ആക്രമണങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍പ്രത്യേക സമിതിക്ക് അമിത്ഷാ രൂപം നല്‍കിയിരിക്കുന്നത്. അമിത് ഷായുടെ നിര്‍ദേശപ്രകാരം സമിതി അടിയന്തരമായി കേരളം സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY