വിജയ് ഹസാരെ ട്രോഫി : കേരളത്തിന് തോല്‍വി

240

ഭുവനേശ്വർ : വിജയ് ഹസാരെ ഏകദിന ടൂർണമെന്‍റിൽ കേരളത്തിന് തുടർച്ചയായ മൂന്നാം തോൽവി. ഉത്തർപ്രദേശിനോട് 245 റണ്‍സിന്‍റെ ദയനീയ തോൽവിയാണ് കേരളം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത യുപി അക്ഷദീപ് നാഥിന്‍റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ അഞ്ച് വിക്കറ്റിന് 387 റണ്‍സ് അടിച്ചുകൂട്ടി. അക്ഷദീപ് 117 പന്തിൽ 143 റണ്‍സ് നേടി. ഏകലവ്യ ദ്വിവേദി (75), ശിവം ചൗധരി (63) എന്നിവരും തിളങ്ങി. യുവതാരം സർഫ്രാസ് ഖാൻ 22 പന്തിൽ 45 റണ്‍സ് നേടി. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കേരളം 32 ഓവറിൽ 142 റണ്‍സ് ഓൾ ഒൗട്ടായി. 32 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് ടോപ്പ് സ്കോറർ. യുപിക്കായി പീയുഷ് ചൗള മൂന്ന് വിക്കറ്റ് വീഴ്ത്തി.

NO COMMENTS

LEAVE A REPLY