എസ്‌എസ്‌എല്‍സി ചോദ്യപേപ്പര്‍ വിവാദത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

192

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി ചോദ്യപേപ്പര്‍ വിവാദത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരാളെ ബലിയാടാക്കി ബാക്കിയുള്ളവരെ രക്ഷിക്കാനാണ് ശ്രമം. ചോദ്യപേപ്പര്‍ നിര്‍മ്മാണം കെ.എസ്.ടി.എ ബിസിനസാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ വി.എസ് അച്യുതാനന്ദന്റെ വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ളതാണ്. പിണറായിയോട് പറയാന്‍ കഴിയാത്തതിനാല്‍ എന്നോടു പറഞ്ഞു. വി.എസിന്റെ മൂന്നാര്‍ ദൗത്യം പരാജയപ്പെടുത്തിയത് സി.പി.എമ്മാണ്. അതിന്റെ ഉത്തരവാദിത്തം യു.ഡി.എഫിന്റെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY