ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്.കെ. പ്രസാദിനെ തിരഞ്ഞെടുത്തു

230

മുംബൈ: ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്.കെ. പ്രസാദിനെ തിരഞ്ഞെടുത്തു. മുന്‍ ഇന്ത്യന്‍ താരവും അര്‍ധ മലയാളിയുമായ അബി കുരുവിളയും സെലക്ഷന്‍ കമ്മിറ്റിയിലുണ്ട്.ശരണ്‍ദീപ് സിങ്, സുബ്രതോ ബാനര്‍ജി, രാജേഷ് ചൗഹാന്‍ എന്നിവരാണ് സെലക്ഷന്‍ കമ്മിയിലെ മറ്റംഗങ്ങള്‍. തൊണ്ണൂറു പേരെ ഇന്റര്‍വ്യൂ ചെയ്ത ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അഞ്ചംഗ സമിതിയെ കണ്ടെത്തിയത്.മുംബൈയില്‍ നടന്ന ബി.സി.സി.ഐയുടെ വാര്‍ഷിക യോഗത്തിലാണ് സെലക്ഷന്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ലോധ കമ്മിറ്റി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക യോഗമാണ് മുംബൈയില്‍ നടന്നത്.
യോഗത്തില്‍ ബി.സി.സി.ഐയുടെ സെക്രട്ടറിയായി അജയ് ഷിര്‍ക്കെയെ വീണ്ടും തിരഞ്ഞെടുത്തു. എതിരാളികളില്ലാതെ അജയ് ഷിര്‍ക്കെ ഇന്ത്യന്‍ ക്രിക്കറ്റ് സെക്രട്ടറി പദം നിലനിര്‍ത്തിയത്.2012 മുതല്‍ 2013 വരെ ബി.സി.സി.ഐയുടെ ട്രഷററായിയിരുന്നു അജയ് ഷിര്‍ക്കെ. 2003ല്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനിലൂടെയാണ് ഷിര്‍ക്കെ ക്രിക്കറ്റിന്റെ ഭരണസമിതിയിലേക്കെത്തുന്നത്.

NO COMMENTS

LEAVE A REPLY