തിരുവനന്തപുരം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി

157

തിരുവനന്തപുരം• തിരുവനന്തപുരം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് തൊടുപുഴയില്‍വച്ചാണു പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന.ഇടുക്കി മേലുകാവില്‍നിന്നാണ് ഇവര്‍ പിടിയിലായിരിക്കുന്നതെന്നാണു വിവരം. പെണ്‍കുട്ടിയെയും ഇവിടെനിന്നു തന്നെ കണ്ടെത്തിയിരുന്നു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണു കേസ് അന്വേഷിക്കുന്നത്.
സംഘത്തിലൊരാളുമായി പെണ്‍കുട്ടിക്കു പ്രണയമുണ്ടായിരുന്നെന്നും അയാളോടൊപ്പം ഇറങ്ങിപ്പോകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.ഇയാളാണു പെണ്‍കുട്ടിയെ തൊടുപുഴയിലെത്തിച്ചു മറ്റുള്ളവര്‍ക്കു കൈമാറിയത്. ഇവര്‍ തൊടുപുഴയില്‍ താമസിച്ചതിനുള്ള തെളിവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY