ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങ് : റുഷിരാജ് ബാറോട്ടിന് സ്വര്‍ണം

224

ഗബാല: ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യ മികച്ച പ്രകടനം തുടരുന്നു. പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ റുഷിരാജ് ബാറോട്ട് സ്വര്‍ണം നേടി. യോഗ്യതാ റൗണ്ടില്‍ 556 പോയിന്റുമായി അഞ്ചാം സ്ഥാനക്കാരാനായാണ് പത്തൊമ്ബതുകാരനായ റുഷിരാജ് ഫൈനലിലേക്ക് യോഗ്യത നേടിയത്.എന്നാല്‍ ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത റുഷിരാജ് ചെക്ക് റിപ്പബ്ലിക്കിന്റെ ലൂക്കാസ് സ്കൗമളിന്റെ വെല്ലുവിളി മറികടന്ന് സ്വര്‍ണം നേടുകയായിരുന്നു. ഓസ്ട്രേലിയയുടെ സെര്‍ജി എവ്ഗലേവ്സ്കിക്കാണ് വെങ്കലം.നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. പ്രതീക് ബോര്‍സെ, അര്‍ജുന്‍ ബാബുത, പ്രശാന്ത് എന്നിവരടങ്ങിയ ചീം 1849.9 പോയിന്റ് നേടിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.ഇതുവരെ ആറു സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലവും നേടിയ ഇന്ത്യ പതിനെട്ട് മെഡലുമായി രണ്ടാം സ്ഥാനത്താണ്. പത്ത് സ്വര്‍ണമടക്കം 21 മെഡല്‍ നേടിയ റഷ്യയാണ് ഒന്നാം സ്ഥാനത്ത്.

NO COMMENTS

LEAVE A REPLY