സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ ചോരക്കളം ആക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് കെഎസ് യു നാടകം പാളി ; അരയില്‍ തിരുകിയിരുന്ന ചുവന്ന മഷി കുപ്പികള്‍ നിലത്തു വീണ് ഉടഞ്ഞു

566

തിരുവനന്തപുരം : സ്വശ്രയ വിഷയം ഉന്നയിച്ച്‌ യൂത്ത് കോണ്‍ഗ്രസ് കെ എസ് യു നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ കൊഴുപ്പിക്കാന്‍ ചുവന്ന മഷിയും. തിരുവനന്തപുരത്ത് കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ രക്തക്കളം തീര്‍ക്കാനുള്ള പദ്ധതിയാണ് ചുവന്ന മഷിക്കുപ്പി നിലത്ത് വീണ് ഉടഞ്ഞതോടെ തകര്‍ന്ന് തരിപ്പണമായിത്. സമരത്തിനിടെ പോലീസിനെ ആക്രമിച്ച്‌ മനപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച്‌ ലാത്തിച്ചാര്‍ജ്ജ് നടത്തിക്കുകയും ആ സമയത്ത് കുപ്പി പൊട്ടിച്ച്‌ ചുവന്ന മഷി ശരീരത്തില്‍ പടര്‍ത്താനുമുള്ള നീക്കമാണ് പൊളിഞ്ഞത്.
സ്വാശ്രയ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറച്ചു ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുകയാണ്.സമരത്തിന് ഇതുവരെ മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാനായില്ല. സര്‍ക്കാരാകട്ടെ സമരം നടക്കുന്നതായി അറിഞ്ഞിട്ടുപോലുമില്ല. ഈ സാഹചര്യത്തില്‍ സമരം കൊഴുപ്പിക്കാനായി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫലമുണ്ടായില്ല. സമരം നാട്ടുകാര്‍ അറിയാന്‍ വേണ്ടി മുന്‍ പ്രഖ്യാപനങ്ങളില്ലാതെ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിയ്ക്കുകയും മന്ത്രി കെ രാജുവിനെ തടയുകയും ഒക്കെ ചെയ്തു. അതിന് പ്രതീക്ഷിച്ച മൈലേജ് കിട്ടാതെ വന്നതോടെ മന്ത്രിമാരെ തടയന്‍ സമരം നിര്‍ത്തി. പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ ഉള്ള പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ എന്ന പേരില്‍ പൊലീസിന് നേരെയായി അടുത്ത അക്രമം. പൊലീസ് സ്റ്റേഷനില്‍ അങ്ങോട്ട് കയറി അക്രമവും നടത്തി അതിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും പ്രഖ്യാപിച്ചു.ഇതിന് പിന്നാലെയായിരുന്നു തിങ്കളാഴ്ചത്തെ സെക്രട്ടറിയേറ്റ് മാര്‍ച്ച്‌. മാര്‍ച്ചിനിടെ അക്രമം നടത്താനും പൊലീസിനെ പ്രകോപിപ്പിച്ച്‌ ലാത്തിച്ചാര്‍ജ്ജ് നടത്താനുമായിരുന്നു കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം. എന്നാല്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ പൊലീസ് കാര്യമായി പ്രതികരിച്ചില്ല. പൊലീസ് സംയമനം പാലിച്ചതോടെ രക്തരൂക്ഷിത സെക്രട്ടറിയേറ്റ് മാര്‍ച്ചും ലാത്തിച്ചാര്‍ജ്ജും പൊലീസ് അതിക്രമവും സൃഷ്ടിക്കാനുള്ള യൂത്തന്മാരുടെ ശ്രമം പാളി. ഉന്തിനും തള്ളിനുമിടയില്‍ അരയില്‍ തിരുകിയിരുന്ന ‘രക്തക്കുപ്പി’ തെറിച്ച്‌ വീണു. ദൃശ്യങ്ങള്‍ പകര്‍ത്തിയ കാമറകണ്ണുകളിലേക്കാണ് രക്തക്കുപ്പികള്‍ വീണത്. കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ കൈയ്യില്‍നിന്ന് വീണതാണെന്ന് കൂടിനിന്നവര്‍ക്ക് വ്യക്തമായി. എന്നാല്‍ പ്രതിഷേധത്തിന് നേരെ പൊലീസ് വലിച്ചെറിഞ്ഞതാണ് ചുവന്ന കുപ്പികള്‍ എന്നാണ് പ്രവര്‍ത്തകര്‍ ആരോപിച്ചത്. അതേ സമയം പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഒരു പോലീസുകാരന് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
courtesy : big news

NO COMMENTS

LEAVE A REPLY